Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.K. Muneer

ജി.​ദേ​വ​രാ​ജ​നെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​കെ. മു​നീ​റി​നെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യും, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​നെ ഡ​ൽ​ഹി​യി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യും നി​യ​മി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള സു​പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ൾ.

ഈ ​നി​യ​മ​ന​ത്തോ​ടെ മു​സ്‌​ലിം ലീ​ഗി​ന് ആ​റ് കാ​ബി​ന​റ്റ് പ​ദ​വി​ക​ളാ​യി. മു​ഖ്യ​മ​ന്ത്രി​യും 20 മ​ന്ത്രി​മാ​രും ചീ​ഫ് വി​പ്പും അ​ട​ക്കം സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ കാ​ബി​ന​റ്റ് റാ​ങ്കു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ന്നു. ഭ​ര​ണ​നി​ർ​വ​ഹ​ണം മെ​ച്ച​പ്പെ​ടു​ത്തു​ക, ച​ട്ട​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി, വി​കേ​ന്ദ്രീ​ക​ര​ണം എ​ന്നി​വ പ​ഠി​ച്ച് സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ​ക​ൾ ന​ൽ​കു​ക എ​ന്ന​താ​ണ് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നാ​യി​രു​ന്നു ഈ ​ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ൻ. എ​ന്നാ​ൽ 2021-ൽ ​അ​നാ​രോ​ഗ്യ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പ​ദ​വി ഒ​ഴി​ഞ്ഞി​രു​ന്നു.

Latest News

Corehub Up